ആളുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് കൈകളിലെ മരവിപ്പ് അഥവാ തരിപ്പ്. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ആണ് കൂടുതലായി ഈ മരവിപ്പ് കൈകളില്‍ അനുഭവപ്പെടുന്നത്. കൈപ്പത്തിയിലെ വിരലുകള്‍ പ്രത്യേകിച്ച് തള്ളവിരല്‍, ചൂണ്ടു വിരല്‍, നടു വിരല്‍ ഇവയില്‍ ആണ് പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നത്. പുകച്ചില്‍ ആയും തരിപ്പ് ആയും വേദന ആയും ഇത് അനുഭവപ്പെടാം. ഈ അവസ്ഥയെ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം എന്ന്‍ വിളിക്കുന്നു.
നമ്മുടെ കൈയില്‍നിന്ന് കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്പുണ്ട്, മീഡിയന്‍ നെര്‍വ് എന്നാണിതിനെ പറയുക. ഈ ഞരമ്പ് മണികണ്ഠത്തിലൂടെ ചെറിയൊരു 'ടണല്‍' പോലുള്ള സ്ഥലത്തുകൂടിയാണ് കൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ച്ചയായി മണികണ്ഠത്തില്‍ ആഘാതമേല്‍പിക്കുന്ന ജോലികള്‍, ഇതിലൂടെ കടന്നുപോകുന്ന തന്തുക്കള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നീര്‍വീഴ്ച ഉണ്ടാക്കുകയും ആ ഭാഗത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വീക്കം ടണലിന്റെ ഉള്‍വിസ്താരം കുറയ്ക്കുകയും മീഡിയന്‍ നെര്‍വിനെ ഞെരുക്കുകയും ചെയ്യുന്നു. ഇത് മരവിപ്പായി നമുക്ക് അനുഭവപ്പെടുന്നു. ഇത്തരത്തില്‍ കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൻ നെർവുകൾക്ക് ഏൽക്കേണ്ടി വരുന്ന സമ്മർദ്ദം മൂലം കൈകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപൽ ടണൽ സിൻഡ്രോം.
എന്തൊക്കെയാണ് കാരണങ്ങള്‍...?
കൈത്തണ്ടയിലെ ഞരമ്പുകളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ഏറെ നേരം കൈകൾ ചലിപ്പിക്കുകയോ, നിശ്ചലാവസ്ഥയിൽ വയ്ക്കുകയോ ചെയ്യുന്നത് മൂലം ഈ രോഗം ഉണ്ടാകാം. ഭൂരിപക്ഷവും പ്രായപൂര്‍ത്തിയായ ആളുകളിലും സ്ത്രീകളിലും ഈ അസുഖം കൂടുതലായി കണ്ടുവരുന്നു. എന്നാല്‍ ജന്മനാ തന്നെ കൈത്തണ്ടയിലെ ടണലിലെ വിസ്താരം കുറഞ്ഞവരിലും ഈ പ്രശ്നം ഉണ്ടായേക്കാം. ചിലതരം മുഴകള്‍, ഒടിവ്, ചതവ്, പ്രമേഹം, തൈറോയിഡ് രോഗം, അമിതവണ്ണം, സന്ധിവാതം എന്നിവയെല്ലാം ഇതിന് കാരണം ആവാറുണ്ട്.
ഏതെല്ലാം ജോലികള്‍ ചെയുന്നവരില്‍ ഈ രോഗം കൂടുതലായി കാണാം.?
സ്ഥിരമായി കീബോര്‍ഡ് ഉപയോഗിക്കുന്നവരില്‍
മ്യൂസിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍
ടൈപ്പ് റൈറ്റിംഗ് ചെയ്യുന്നവര്‍
വൈബ്രെട്ടിംഗ് ടൂളുകളില്‍ ജോലി ചെയ്യുന്നവര്‍
തയ്യല്‍
പാര്‍ക്കിംഗ് ജോലി
ക്ലീനിംഗ്
അമിത മൊബൈല്‍ഫോണ്‍ ഉപയോഗം
ലക്ഷണങ്ങള്‍
കൈകളിലും വിരലുകളിലും തരിപ്പ്
മുഷ്ടി ചുരുട്ടിപ്പിടിക്കാനുള്ള പ്രയാസം
സാധനങ്ങൾ കൈയ്യിൽനിന്ന് വഴുതുന്നതായി അനുഭവപ്പെടുക
കൈപ്പത്തിയില്‍ തള്ളവിരലിന്‍റെ താഴെ ഉള്ള മസിലുകള്‍ക്ക് ശോഷണം സംഭവിക്കുക.
ചൂടോ തണുപ്പോ തിരിച്ചറിയാന്‍ പറ്റാതെ വരുക
കൈ നീര് കെട്ടിയ പോലെ തോന്നുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗ സാധ്യത ഉള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി ജോലി ചെയ്യാതെ കൈകള്‍ക്ക് വിശ്രമം കൊടുക്കുന്നത് നല്ലതായിരിക്കും. ഈ സമയങ്ങളില്‍ കൈപ്പത്തി നിവര്‍ത്തിയും ചുരുക്കിയും ചെറിയ വ്യായാമം നല്‍കിയാല്‍ ഒരു പരിധി വരെ ഇതിനെ മറികടക്കാം. കൈപ്പത്തിക്കും കുഴക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചെറു വ്യായാമങ്ങള്‍ ശീലമാക്കുന്നത് വളരെ നല്ലതാണ്. ഒമേഗ 3, വിറ്റാമിന്‍ ബി ധാരാളം ഉള്ള ഭക്ഷണം കഴിക്കുന്നത് ഈ രോഗത്തിന് നല്ലതാണ്.
ചികിത്സ
ഹോമിയോപ്പതി:-
ഹോമിയോപ്പതിയില്‍ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രമിന് പരിപൂര്‍ണ്ണ സൌഖ്യം തരുന്ന മരുന്നുകള്‍ ലഭ്യമാണ്. Medorhinum, Causticum, Zinc met, Rhustox, Ruta, Chamomilla, Alumina, മുതലായ മരുന്നുകള്‍ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രമിന് വളരെ ഉത്തമം ആണ്. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രമിന് ഒരു താല്‍ക്കാലിക ശമനം നല്‍കുക എന്നതല്ല ഹോമിയോപ്പതി ചികിത്സയിലൂടെ ലക്ഷ്യമാക്കുന്നത്. രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് വ്യക്തി അധിഷ്ട്ടിത ചികിത്സ നല്‍കുമ്പോള്‍ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രമിന് ഹോമിയോപ്പതിയിലൂടെ ശാശ്വതമായ പരിഹാരം ലഭിക്കുന്നു. ഇത്തരത്തില്‍ ഉള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഒരിക്കലും സ്വയം ചികിത്സക്ക് ശ്രമിക്കാതെ ഉടന്‍ തന്നെ അംഗീകൃത ഡോക്ടറെ കണ്ട വിദഗ്ധ ചികിത്സ തേടുക. നല്ലൊരു ആരോഗ്യപ്രദമായ ജീവിതം ആശംസിക്കുന്നു.
ഡോ.എം.ആര്‍.രാകേഷ്
RK ഹോമിയോപ്പതി
കരിമ്പ, പാലക്കാട്
Kommentare