top of page
Search
drrakeshmr

നിങ്ങളുടെ കുട്ടി അമിതവാശി കാണിക്കുന്നുണ്ടോ?


നമ്മുടെ കുട്ടികള്‍ കാണിക്കുന്ന വാശിയും, കുറുമ്പും അവരുടെ പ്രായത്തിന്റെ ആണ്. അവരുടെ കുഞ്ഞു വികൃതികളും കുറുമ്പും നമ്മള്‍ ആസ്വദിക്കാറും ഉണ്ട്. പക്ഷെ ചില കുട്ടികളില്‍ ഇവരുടെ വാശിയും വികൃതിയും അതിര്‍വരമ്പുകള്‍ ഭേധിക്കുന്നു. അപ്പോള്‍ അത് മറ്റുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കും കുറച്ചു ബുദ്ധിമുട്ട് ആയി മാറുന്ന സാഹചര്യം നിരന്തരം വരാറുണ്ട്... ഇത് ഒരു പ്രശ്നമാണോ..? ആണെങ്കില്‍ എങ്ങനെ തിരിച്ചറിയാം..? എന്താണ് എ.ഡി.എച്ച്.ഡി.?

ഈ പ്രശ്നത്തിന്റെ പേരില്‍ തന്നെ അത് വളരെ വ്യക്തമാണ്. എ.ഡി.എച്ച്.ഡി എന്നാല്‍ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് ബുദ്ധിപരമായ യാതൊരു പ്രശ്നവും കാണില്ല. സംസാരത്തിൽ കുഴപ്പം കാണില്ല. വളർച്ചാനാഴികക്കല്ലുകൾ കൃത്യമായിരിക്കും. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രദ്ധക്കുറവും (Inattention) അമിതമായ പ്രസരിപ്പും (Hyperactivity) എടുത്തുചാട്ടവും (Impulsivity) ചേരുന്നതാണ് എഡിഎച്ച്ഡി. ചില കുട്ടികളിൽ ശ്രദ്ധക്കുറവ് മാത്രമായി കാണാറുണ്ട്. അതിന് അറ്റൻഷൻ ഡെഫിസിറ്റ് ഡിസോഡർ അഥവാ ശ്രദ്ധാവൈകല്യം എന്നു പറയും. ശ്രദ്ധക്കുറവിനൊപ്പം അമിതമായ പ്രസരിപ്പും കൂടിയുള്ള തരം എഡിഎച്ച്ഡി ആണ് കൂടുതലും കാണുന്നത്. ഇത്തരം കുട്ടികളിൽ എടുത്തുചാട്ടം കൂടുതലായിരിക്കും. ചോദ്യം തീരും മുൻപേ ഉത്തരം പറയുക, വഴക്കും ദേഷ്യവും പിടിവാശിയും , ഇടയ്ക്കു കയറി സംസാരിക്കലും ഒക്കെ ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്.

ആൺകുട്ടികളിൽ പെൺകുട്ടികളെ അപേക്ഷിച്ച് ADHD കൂടുതലായി കാണുന്നു. ശ്രദ്ധയോടെ ചികിത്സ തേടേണ്ട ഒരവസ്ഥയാണിത്. നടന്ന് തുടങ്ങുന്ന പ്രായത്തിൽ തന്നെ അമിത വികൃതിയുള്ള കുട്ടികളിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. അമിത വേഗത്തിൽ ഒാടുക, ദേഷ്യം കാണിക്കുക, അമിത വർത്തമാനം, വിശ്രമിക്കുമ്പോഴും ശരീരഭാഗങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുക ഇവയൊക്കെ തുടക്കത്തിൽ പ്രകടമാവാം. മുതിര്‍ന്ന ആളുകളിലും ADHD പ്രശ്നം കാണാറുണ്ട്.

ADHD എങ്ങനെ തിരിച്ചറിയാം ?


രോഗ ലക്ഷണങ്ങളെ അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാം.


അമിത വികൃതി


• അധിക നേരം തുടർച്ചയായി ഇരിക്കാൻ കഴിയാതെ ഓടി നടക്കുക

• എപ്പോഴും അസ്വസ്ഥനായിരിക്കുക

• അമിത വേഗത്തിലുള്ള സംസാരം, പ്രവൃത്തി

• വളരെ ഉയരത്തിൽനിന്ന് താഴേക്ക് ചാടുക

• എപ്പോഴും ബഹളസ്വഭാവം കാട്ടുക

ശ്രദ്ധക്കുറവ്


• തുടർച്ചയായ ശ്രദ്ധ ആവശ്യമുള്ള ജോലികളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുക

• പാഠ്യവിഷയങ്ങൾ വേഗം മറന്നുപോവുക

• രക്ഷിതാക്കളും അധ്യാപകരും നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാതെയിരിക്കുക

• ജോലികൾ പൂർത്തിയാക്കാതെ പകുതിവഴിയിൽ ഉപേക്ഷിക്കുക

• ചെറിയ ശബ്ദം കേൾക്കുേമ്പാൾ പോലും പഠനത്തിൽനിന്ന് ശ്രദ്ധ മാറുക

• മറവി കൂടുക

എടുത്തുചാട്ടം


• ചോദ്യം കേട്ടു തീരുംമുന്പേ മറുപടി പറയുക

• ക്യൂവിലും മറ്റും കാത്തുനിൽക്കാൻ കഴിയാതെ വരുക

• മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്ക് കയറി പറഞ്ഞുകൊണ്ടിരിക്കുക

• ആവശ്യപ്പെട്ടത് ഉടൻ സാധിക്കാതെവരുേമ്പാൾ ദേഷ്യപ്പെട്ട് സാധനം വലിച്ചെറിയുക


രോഗം എങ്ങനെ സ്ഥിരീകരിക്കും?


ADHD കണ്ടുപിടിക്കാൻ ഒരു ടെസ്റ്റിലൂടെ മാത്രമായി സാധ്യമല്ല. ഒരു വ്യക്തിയെ 6 മാസത്തിൽ കൂടുതലും ഒന്നിലധികം തവണയായും സ്ഥിരമായി നിരീക്ഷിച്ചതിന് ശേഷം ആരോഗ്യ വിദഗ്ദ്ധർ ADHD എന്ന പ്രശ്നം ആണെന്ന് നിർണ്ണയിക്കുന്നു. ഈ പ്രശ്നം ഉള്ള കുട്ടിയുമായും, അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍, അടുത്ത ഇടപഴകുന്ന കുടുംബക്കാര്‍, എന്നിവരുമായും ഡോക്ടര്‍ക്ക് സംസാരിക്കേണ്ടി വരും. കുട്ടിയുടെ ദൈനംദിന ജീവിതത്തിലെ സ്വഭാവങ്ങളെ കുറിച്ച് വളരെ വ്യക്തമായി തന്നെ ചികിത്സ നല്‍കുന്ന ഡോക്ടര്‍ക്ക് അറിയേണ്ടതുണ്ട്.

കാഴ്ച, കേൾവി പ്രശ്നങ്ങളുള്ളവർ, ചിലയിനം അപസ്മാരം, പഠനവൈകല്യമുള്ളവർ, പീഡനങ്ങൾക്കിരയായ കുട്ടി തുടങ്ങിയ കുട്ടികളും ADHDക്ക് സമാനമായ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലൂടെ ഇവരിൽ ലക്ഷണങ്ങളും അപ്രത്യക്ഷമാകാറുണ്ട്.

എന്താണ് കാരണം?


മസ്തിഷ്ക സവിശേഷതകൾ, പാരമ്പര്യം, മസ്തിഷ്ക) തകരാറുകൾ, തലച്ചോറിലെ കോശങ്ങൾക്കിടയിൽ ആശയവിനിമയം സാധ്യമാക്കുന്ന രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, തലക്കേൽക്കുന്ന പരിക്കുകൾ, ഗൾഭകാലത്തെ പോഷകക്കുറവ്, അനാരോഗ്യം, പുകവലി, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങൾ ADHDയ്ക്കിടയാക്കാറുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള അടുപ്പക്കുറവ്, വഴക്ക്, രക്ഷിതാക്കളിൽനിന്നുള്ള ഗാർഹിക പീഡനം, അച്ചടക്കമില്ലാതെ വളർത്തുന്ന കുട്ടികൾ ഇവരിലും അമിത വികൃതിയും ശ്രദ്ധക്കുറവും കൂടുതലായിരിക്കം. വളരുന്ന സാഹചര്യങ്ങൾക്കും പ്രധാന പങ്കുണ്ട്.


ഹോമിയോപ്പതി ചികിത്സ


ഹോമിയോപ്പതിയിൽ എഡിഎച്ച്‌ഡിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ നല്‍കിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. ഏവര്‍ക്കും ആരോഗ്യപ്രദമായ ഒരു ജീവിതം ആശംസിക്കുന്നു.


ഡോ.അലന്ജന ആനി ജോസ്,

ആര്‍.കെ. ഹോമിയോപ്പതി

കരിമ്പ, പാലക്കാട്‌.


BOOKING WHATSAPP /CALL – 9497282456

LANDLINE – 04924 293394 ( BOOKING TIME 10Am To 5pm)

2 views0 comments

コメント


bottom of page