തലവേദന വന്നാല്‍ ഉടന്‍ തന്നെ അടുത്ത കടയിലോ ഫാര്‍മസിയിലോ പോയി ഉടന്‍ തന്നെ ഏതെങ്കിലും വേദനസംഹാരികള്‍ വാങ്ങികഴിച്ച് തലവേദന സ്വയം മാറ്റാന്‍ ശ്രമിക്കുന്നവര്‍ ആണ് 100% സാക്ഷരത നേടി എന്ന്‍ പറയുന്ന നമ്മള്‍ മലയാളികള്‍. വിട്ടുമാറാത്ത തലവേദനക്ക് ചികിത്സക്കായി വരുന്നവരില്‍ ഭൂരിഭാഗവും സ്വയം ചികിത്സ നടത്തിയവര്‍ ആയിരിക്കും എന്നതാണ് മറ്റൊരു വാസ്തവം.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിച്ചിട്ടില്ലാത്തവര്‍ കുറവാണ്. പല വിധത്തില്‍ ഉള്ള തലവേദനകളും നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയില്‍ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രൈന്‍ അഥവാ കൊടിഞ്ഞി അഥവാ ചെന്നിക്കുത്ത്. അലര്‍ജ്ജി, മാനസിക സംഘര്‍ഷം, കാലാവസ്ഥ വ്യതിയാനം തുടങ്ങി പല കാരണങ്ങളും മൈഗ്രൈന് കാരണം ആകുന്നുണ്ടെങ്കിലും വ്യക്തമായ ഒരു കാരണം ഇന്നും കണ്ടെത്തിയിട്ടില്ല.
രോഗലക്ഷണങ്ങള്‍
തലയുടെ ഒരു വശത്ത് നിന്നും തുടങ്ങി, ക്രമേണ വര്‍ധിച്ചു തല മുഴുവന്‍ വ്യാപിക്കുന്ന അസഹനീയമായ വേദനയാണ് രോഗലക്ഷണങ്ങളില്‍ പ്രധാനം. വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുകയും ചെയ്യുന്ന ഒരു തരം തലവേദനയെയാണിത്. കണ്ണ്‍ തുറക്കാന്‍ കഴിയാത്ത വിധം വേദന, തലകറക്കം, തല പെരുപ്പ്, ചര്‍ദ്ദി, ഓക്കാനം വരിക, ഉച്ചത്തില്‍ ഉള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത വെളിച്ചത്തോടുള്ള അസഹ്യത തുടങ്ങിയവയും ഈ രോഗം മൂലം അനുഭവപ്പെടുന്നു. കാഴ്ച്ച മങ്ങല്‍, വിവിധനിറങ്ങൾ കണ്ണിനുമുൻപിൽ മിന്നിമറയുക, കണ്ണടച്ചാലും തുറന്നാലും കണ്ണുകള്‍ക്ക് ഉള്ളിലോ തലയിലോ വലയങ്ങള്‍ കാണുന്നത് പോലെ ചെന്നിക്കുത്ത് വരുന്ന രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദന മാറുമ്പോള്‍ ഈ ലക്ഷണങ്ങളും മാറി വരുന്നതായി കാണപ്പെടുന്നു. ചില വ്യക്തികളില്‍ മൈഗ്രൈന്‍ തലവേദനയുടെ കൂടെ കണ്ണില്‍ നിന്നു വെള്ളം വരുക, മൂക്ക് അടയുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. ഇത് സൈനുസൈറ്റിസ് ആണെന്ന് തെറ്റിധരിക്കാനും സാധ്യത ഉണ്ട്.
ചെന്നിക്കുത്ത് വിഭാഗത്തിൽ പെടുന്ന തലവേദന രോഗികളിൽ ഒരു പ്രത്യേക കാലയളവിൽ ആവർത്തിച്ചു വരികയും ചെയ്യുന്നു. ചിലര്‍ക്ക് തലയിലെ വേദന പിന്‍കഴുത്തിലേയ്ക്കു കൂടി വ്യാപിയ്ക്കും. മൈഗ്രൈന്‍ പൊതുവേ ഒരാളുടെ മാനസിക അവസ്ഥയില്‍ പെട്ടെന്ന്‍ തന്നെ മാറ്റം വരുത്തുന്നു. ചിലപ്പോള്‍ ദേഷ്യവും, അടുത്ത നിമിഷം തന്നെ സമാധാനവും തോന്നിയേക്കാം. മൈഗ്രേനുള്ള ചിലര്‍ക്ക് ചോക്കലേറ്റിനോട് അമിത താല്‍പര്യമുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ തലവേദനയുള്ളപ്പോള്‍ നമുക്കു ഭക്ഷണങ്ങളോടു താല്‍പര്യം തോന്നില്ല. എന്നാല്‍ തലവേദനയുള്ളപ്പോള്‍ ചോക്കലേറ്റു കഴിക്കാന്‍ താല്‍പര്യമുണ്ടാവുകയെങ്കില്‍ ഇത് ചിലപ്പോള്‍ മൈഗ്രേനായിരിയ്ക്കാം. അതുപോലെ സാധാരണ തലവേദന ഒന്നുറങ്ങിയാല്‍ മാറിയെന്നിരിക്കും, പക്ഷെ മൈഗ്രൈന്‍ നിങ്ങളെ സുഖമായി ഉറങ്ങാന്‍ അനുവദിക്കില്ല. ചില സമയങ്ങളില്‍ നല്ല ഉറക്കം കിട്ടാത്തതും മൈഗ്രൈന്‍ വരാന്‍ കാരണമാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈഗ്രൈന്‍ ആരംഭിച്ചുകഴിഞ്ഞാൽ അത് ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ആഹാരം ഒഴിവാക്കുക.
വേദനയുള്ള സന്ദർഭങ്ങളിൽ വെളിച്ചം കുറവുള്ള മുറികളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക.
മാംസ്യം, മത്സ്യം, മുട്ട, തൈര്, ഐസ്ക്രീം, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ അഴിവാക്കേണ്ടതാണ്.
തലവേദനയുള്ളപ്പോൾ തണുത്ത വെള്ളത്താൽ തലകഴുകുക.
മദ്യപാനം, പുകവലി, ചായ, കാപ്പി, തണുത്ത പാനീയങ്ങൾ എന്നിങ്ങനെയുള്ള ശരീരത്തെ ഉദ്ധീപിപ്പിക്കുന്ന തരത്തിലുള്ളത് കഴിവതും ഒഴിവാക്കുക.
സാധാരണ തലവേദനസംഹാരികൾ, ബാം എന്നിവയുടെ ഉപയോഗം തലവേദന വർദ്ധിപ്പിക്കാറുള്ളതിനാൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ചികിത്സ
ഹോമിയോപ്പതി:-
ഹോമിയോപ്പതിയില്‍ മൈഗ്രൈന് പരിപൂര്‍ണ്ണ സൌഖ്യം തരുന്ന മരുന്നുകള്‍ ലഭ്യമാണ്. Natrium Mur, Iris Ver, Phosphorus, Onosmodium, Bryonia, Belladonna,Spigelia, Gloninum, Sangunaria Can., Nuxvomica, Natrium Carb, Sepia, മുതലായ മരുന്നുകള്‍ മൈഗ്രൈന് വളരെ ഉത്തമം ആണ്.
മൈഗ്രൈന്‍ തലവേദനക്ക് ഒരു താല്‍ക്കാലിക ശമനം നല്‍കുക എന്നതല്ല ഹോമിയോപ്പതി ചികിത്സയിലൂടെ ലക്ഷ്യമാക്കുന്നത്. രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് വ്യക്തി അധിഷ്ട്ടിത ചികിത്സ നല്‍കുമ്പോള്‍ വിട്ടുമാറാത്ത മൈഗ്രൈന്‍ തലവേദനക്ക് ഹോമിയോപ്പതിയിലൂടെ ശാശ്വതമായ പരിഹാരം ലഭിക്കുന്നു.
സ്ഥിരമായ തലവേദന വരുമ്പോള്‍ ഒരിക്കലും സ്വയം ചികിത്സക്ക് ശ്രമിക്കാതെ ഉടന്‍ തന്നെ അംഗീകൃത ഡോക്ടറെ കണ്ട വിദഗ്ധ ചികിത്സ തേടുക.
ഡോ.എം.ആര്‍.രാകേഷ്
RK ഹോമിയോപ്പതി
കരിമ്പ, പാലക്കാട്
Comments